Sunday, June 16, 2024 8:51 am

ബോധവത്കരണ ക്ലാസ്സ്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പഴവങ്ങാടി, നാറാണംമുഴി പഞ്ചായത്തുകളിലെ കോളനികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണക്ലാസ്സ്‌ നടത്തി. പനവേലിക്കുഴി വാർഡിലെ അംഗൻവാടിയിൽ വെച്ച് കോളനി നിവാസികൾക്കായി റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളി വൈകിട്ട് നാല് മണിക്കായിരുന്നു പരിപാടി. റാന്നി പോലീസ് ഇൻസ്‌പെക്ടർ എ എസ് വിനോദ് നേതൃത്വം നൽകി. പഴവങ്ങാടി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ നിഷ രാജീവ്‌ അധ്യക്ഷത വഹിച്ചു. സുജ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.

റാന്നി പോലീസ് ജനമൈത്രി ബീറ്റ് ഓഫീസർ കെ എസ് അശ്വദീഷ് വിഷയം അവതരിപ്പിച്ചു. “ആരോഗ്യ പരമായ കുടുംബം “എന്ന വിഷയത്തെ പറ്റി മാർ ക്രിസ്വസ്റ്റം പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ്‌ ഫാ. എ എസ് ബിജു ക്ലാസ്സെടുത്തു. ജയ ബൈജു, ഓമന രവി, അനിത എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ 40ഓളം കോളനി നിവാസികൾ പങ്കെടുത്തു. അനിത നന്ദി രേഖ പെടുത്തി.

ശനി രാവിലെ 11ന് നാറാണംമുഴി പഞ്ചായത്തിലെ ചൊള്ളനവയൽ എസ് ടി കോളനിയിലും ബോധവൽക്കരണക്ലാസ്സ്‌ നടന്നു. സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയുടെ അധ്യക്ഷൻ ഊരുമൂപ്പനായ പി ജി അപ്പുകുട്ടനായിരുന്നു. മലവേടർ സഭ പ്രസിഡന്റ്‌ പൊടിമോൻ വി കെ സ്വാഗതം ആശംസിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ കെ സ് അശ്വദീഷ് ഉദ്ഘാടനം ചെയ്തു.

“ആരോഗ്യ പരമായ കുടുംബം” എന്ന വിഷയത്തിൽ മാർ ക്രിസ്വസ്റ്റം പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ്‌ ഫാദർ എ എസ് ബിജു ക്ലാസ്സ്‌ നയിച്ചു. മദ്യനിരോധനസമിതി ജില്ലാ ട്രഷറർ വേണുകുട്ടൻ മദ്യത്തിന്റെ ഉപയോഗം മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. രാധിക ആശംസകളർപ്പിച്ചു, പരിപാടിയിൽ നിരവധി കോളനി നിവാസികൾ പങ്കെടുത്തു. കുടുംബശ്രീ പ്രസിഡന്റ്‌ സുബിത നന്ദി രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെടിനിർത്തലിന് ഇന്ത്യ ഇടപെടണം ; മോദിയോട് സഹായം അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി

0
ഗാസ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി...

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു

0
മണ്ഡ്ല: ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു. ആദിവാസി...

കസ്റ്റംസ് അംഗീകാരം ; വിഴിഞ്ഞത്ത് ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം ; കയറ്റുമതിയും ഇറക്കുമതിയും...

0
തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം....

പ്രവാസി ക്ഷേമ ഫണ്ട് ആഗോളതലത്തിൽ വേണം, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം...