Monday, February 3, 2025 2:43 pm

സമ്മർദ്ദം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലിയാണ് നാം പലരും നയിക്കുന്നത്. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠ, സമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുകയും മോശം ഉറക്കത്തിന് കാരണമാവുകും ചെയ്യും. ഉറക്കക്കുറവ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാര്യമായി ബാധിക്കും.

വിട്ടുമാറാത്ത സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ബി.ഉണ്ണികൃഷ്ണൻ, ഡീനും ഡോ. ​​നിതിൻ കുമാറും പറയുന്നു. തലവേദന, ശരീരവേദന, ഭക്ഷണശീലങ്ങളിലെ മാറ്റം, ഉറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് സമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തുടർച്ചയായ അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്മർദ്ദം (ക്രോണിക്) ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും ബാധിക്കുകയും അതുവഴി ഹൈപ്പർടെൻഷന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ദീർഘകാല സമ്മർദ്ദത്തിൽ നിന്നുള്ള ഉയർന്ന അളവിലുള്ള കോർട്ടിസോൾ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവ ഹൃദ്രോഗത്തിനുള്ള സാധാരണ അപകട ഘടകങ്ങളാണ്. ഈ സമ്മർദ്ദം ധമനികളിലെ ഫലക നിക്ഷേപം വർദ്ധിപ്പിക്കുന്ന മാറ്റങ്ങൾക്ക് കാരണമാകും.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ എന്നിവ കഴിക്കാൻ ശ്രമിക്കുക, കഫീൻ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

സ്ട്രെസ് കുറയ്ക്കാൻ ഈ പഴങ്ങൾ…
ഒന്ന്…
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ‘സ്‌ട്രെസ്’ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിൽ നിന്നും പ്രമേഹത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

രണ്ട്…
നേന്ത്രപ്പഴമാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നത്. അതിനാൽ നേന്ത്രപ്പഴം ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്…
ഓറഞ്ചാണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓറഞ്ചിൽ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റുകൾ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാല്…
തണ്ണിമത്തൻ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണ്ണിമത്തൻ, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പോലും പറയുന്നുണ്ട്.

അഞ്ച്…
കിവി പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ഇന്ന് കഥകളി അരങ്ങേറും

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 22-ാം ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട്...

തെരഞ്ഞെടുപ്പ് കമ്മീഷണറെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ

0
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെതിരെ എ.എ.പി ദേശീയ കൺവീനർ അരവിന്ദ്...

കുതിരവട്ടംചിറയുടെ നവീകരണജോലികൾ തുടങ്ങി

0
വെൺമണി : വെൺമണി പഞ്ചായത്തിൽ രണ്ടാംവാർഡിലെ കുതിരവട്ടംചിറയുടെ നവീകരണജോലികൾ തുടങ്ങി....

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ ; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍

0
കണ്ണൂര്‍: മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും...