സൈബർ ദിനത്തിൽ ബോധവൽക്കരണക്ലാസ്സ്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘യോദ്ധാവ് ‘ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആറന്മുള സ്റ്റേഷൻ തല ഉദ്ഘാടനവും ദേശീയ സൈബർ ദിനത്തിനോടനുബന്ധിച്ചുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സുംനടന്നു. ഇന്ന് രാവിലെ 11 മണിക്ക് പുന്നയ്ക്കാട്, മലയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ .സി.കെ.മനോജ് അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.വി.രമേശ് കുമാർ, കുഴിക്കാല സി എം എസ് എച്ച് എസ്സ് എസ്സ് ഹെഡ് മാസ്റ്റർ ഷിബു ജോയ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പ്രൊഫ. ഷാജു.കെ.ജോൺ, സ്കൂൾ, കോളേജ് പി ടി എ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫാദർ ആർ പി എബ്രഹാം, ലതാ മോൾ.കെ. തോമസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ജനമൈത്രി സി ആർ ഓ സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ നായർ നന്ദി പറയുകയും ചെയ്തു. തുടർന്ന് ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്കൂളിലെ കുട്ടികൾ വിഷ്വൽ ഡ്രാമ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി സൈബർ പോലീസ് ഇൻസ്‌പെക്ടർ പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിലും സൈബർ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണപരിപാടി നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...