തലവടി സിഎംഎസ് ഹൈസ്കൂളിൽ പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വ : തലവടി സി.എം.എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ. മാത്യു ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് ക്ലാസുകൾ നയിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ യുപി.വിഭാഗ എ.എസ്.ഐ.ഒ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വിദ്യാലയത്തിലെ ഫെബിന ഷിജു, ക്യാൻസർ രോഗിക്ക് മുടി മുറിച്ചു നല്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ വിനോദ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് അനുമോദിച്ചു.

ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, അധ്യാപകരായ സൂസൻ വി.ഡാനിയേൽ, സെഫി എൽസ തോമസ്, സുഗു ജോസഫ് ,ആൻസി ജോസഫ്, സാനി എം.ചാക്കോ, ജീന സൂസൻ കുര്യൻ, ക്ളാസ് ലീഡർ വിഘ്നേഷ് വിജയൻ, ജോസ്മി അന്ന വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് പ്രത്യേക കൗൺസിലിംഗ് നടന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരവും പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയതായി ട്രഷറാർ എബി മാത്യു ചോളകത്ത് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

കെപിസിസി പ്രസിഡന്റ് ; മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി

0
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ...

സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ ഭൂചലനം

0
ലോസ് ഏഞ്ചൽസ്: ഉറക്കത്തിലായിരുന്ന സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ...