അമിതമായി യാത്രക്കാരെ കയറ്റിയെന്നാരോപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച്‌ യാത്രക്കാരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമിതമായി യാത്രക്കാരെ കയറ്റിയെന്നാരോപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച്‌ യാത്രക്കാരന്‍. പാപ്പനം കോട് ഡിപ്പോ വക ബസിലെ കണ്ടക്ടര്‍ എം ബിജുവിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ബസില്‍ 120ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായും ഇത് ചോദ്യം ചെയ്താണ് വെടിവച്ചാന്‍കോവിലില്‍ നിന്ന് കയറിയ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചത്. ഇതിനിടെ കലക്ഷനില്‍ നിന്നുള്ള 5229 രൂപയും നഷ്ടമായി. പരിക്കേറ്റ ബിജു ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്.

ഇത്രയും യാത്രക്കാരെ എന്തിന് കയറ്റിയതെന്ന് ചോദിച്ച്‌ അസഭ്യം പറഞ്ഞ അക്രമി മുഖത്ത് ഇടിക്കുകയും കാലുകൊണ്ട് അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ടിക്കറ്റ് മെഷീനും കാഷ് ബാഗും ഇയാള്‍ പിടിച്ചെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെയാണ് പണം നഷ്ടമായത്. കണ്ടക്ടറുടെ മുഖത്തും കണ്ണിലും ചുണ്ടിലും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാപ്പനംകോട് ഡിപ്പോ എടിഒ നേമം പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...