Thursday, April 25, 2024 7:49 pm

കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ മറന്നു! സൂപ്പര്‍ ഫാസ്റ്റ് 15 മിനിറ്റ് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കെ.എസ്‌.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ ബസ് സ്റ്റേഷനില്‍ വെച്ചു മറന്നു. കണ്ടക്ടര്‍ക്ക് ഫോണ്‍ തിരികെ നല്‍കുന്നതിനായി ബസ് റോഡരികില്‍ 15 മിനിറ്റോളം നിര്‍ത്തിയിട്ടു. തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടറാണ് ഹരിപ്പാട് ബസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ ഓഫീസില്‍ ഫോണ്‍ വെച്ച്‌ മറന്നത്. ദേശീയപാതയില്‍ താമല്ലാക്കല്‍ ജംങ്ഷന്‍ കഴിഞ്ഞപ്പോഴാണ് മൊബൈല്‍ ഫോണ്‍ കൈവശമില്ലെന്ന് കണ്ടക്ടര്‍ അറിഞ്ഞത്.

തുടര്‍ന്ന് ഹരിപ്പാട് കെ.എസ്‌.ആര്‍.ടി.സി സ്റ്റേഷനില്‍ വിവരമറിയിച്ചു. പിന്നാലെ പ്രത്യേക വാഹനത്തില്‍ ഫോണ്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അസ്വാഭികത ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ദീര്‍ഘദൂര ബസ്സുകളില്‍ കണ്ടക്ടറുടെ മൊബൈല്‍ഫോണ്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും അതുകൊണ്ടാണ്  ഫോണ്‍ എത്തിക്കുന്നതുവരെ ബസ്സ്‌ നിര്‍ത്തിയിട്ടതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...