പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തോട് ചേർന്ന് നടക്കാൻ കഴിയണം ; അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തോട് ചേർന്ന് നടക്കാൻ കഴിയണമെന്നും ദൈവ വിപരീതി മനുഷ്യരിൽ വളരുമ്പോഴാണ് മഹാമാരിയെ ദൈവം ലോകത്തിലേക്ക് അയക്കുന്നതെന്നും തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷന്റെ 105ആം സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുമേനി. ഇന്ന് സമൂഹത്തിൽ കാണുന്ന അഴിമതിയും അക്രമവും പീഡനങ്ങളും കൊള്ളയും കൊലപാതകങ്ങളും ഒന്നും ദൈവഹിതമല്ല. ഈ മഹാമാരി മനുഷ്യരിൽ മാനസാന്തരം ഉണ്ടാക്കുവാൻ കഴിയണം. യേശുക്രിസ്തുവിൽ അടിസ്ഥാനമായുള്ള ആത്മീയ ജീവിതം നയിക്കുവാൻ ഈ കൺവെൻഷനിലൂടെ കഴിയട്ടെയെന്നും തിരുമേനി പറഞ്ഞു.

നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന വി. അഞ്ചിന്മേൽ കുർബ്ബാനക്ക് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ എപ്പിഫാനിയോസ് നേതൃത്വം നൽകി. 11ന് നടന്ന സൺ‌ഡേ സ്കൂൾ ബാലികാ ബാല സംഗമം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. തോമസ് കെ ചാക്കോയുടെ അദ്ധ്യക്ഷതയിൽ അഭി കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്തു.

അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് അനുഗ്രഹപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി വിങ്സ് റ്റു വിൻ ഡയറക്ടർ സിജു തോമസ് ക്ലാസ്സിന് നേതൃത്വം നൽകി. ഫാ. യോഹന്നാൻ സങ്കരത്തിൽ, റ്റി. എസ്. ജോസ്, ബാബു കെ. വർഗ്ഗീസ്, റ്റി. ജെ. ചെറിയാൻ, മോൻസി സാമൂവേൽ എന്നിവർ പ്രസംഗിച്ചു. ഉച്ചക്കുശേഷം നടന്ന യുവതീ യുവജന സമ്മേളനത്തിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി റ്റി സാമൂവേലിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്തു. അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

കാതോലിക്കേറ്റ് കോളേജ്ജ് അസിസ്റ്റന്റ് പ്രൊഫ. റിജോ ജോൺ ശങ്കരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. കെ. ജി. മാത്യു, പി. കെ. തോമസ് കേന്ദ്ര ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സോഹിൽ വി. സൈമൺ, രെഞ്ചു എം. ജെ., ഫിന്നി മുള്ളനിക്കാട്, ലിഡ ഗ്രിഗറി, സുജിൻ ഉമ്മൻ, ഗീവർഗ്ഗീസ് ബിജി, റോഷൻ റെജി, റിയ മേരി പീറ്റർ എന്നിവർ പ്രസംഗിച്ചു വി. മൂന്ന് നോമ്പ് ആരംഭദിനമായ ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സുവിശേഷസമ്മേളനത്തിൽ അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ അധ്യക്ഷതയിൽ മലങ്കര ഓർത്തഡോൿസ്‌ സഭ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. മോഹൻ ജോസഫ് വചന ശുശ്രുഷക്ക് നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...