കുട്ടനാട്ടില്‍ ഷാപ്പ് ജീവനക്കാര്‍ തമ്മില്‍ സംഘർഷം ; ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : രാമങ്കരി കുന്നങ്കരി വാഴയില്‍ കള്ളുഷാപ്പില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. ഷാപ്പു ജീവനക്കാരനായ കോഴിക്കോട് മാവൂര്‍ ചെറുപ്പപാറ വീട്ടില്‍ മുരളി(37) ആണ് മരിച്ചത്. സംഭവത്തില്‍ മറ്റു രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം കുറിച്ചി എസ്. പുരം മട്ടാഞ്ചേരില്‍ വീട്ടില്‍ മെബിന്‍(27), കൊട്ടാരക്കര മൈലം പള്ളിക്കല്‍ ബംഗ്ലാന്തര പുത്തന്‍വീട് ശ്രീക്കുട്ടന്‍(24) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്.

പോലീസ് പറയുന്നത്: മെബിന്റെ സഹോദരിയെ വിവാഹംകഴിച്ചു നല്‍കണമെന്നു മുരളി ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേര്‍ന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു. തലയ്ക്കടിയേറ്റ മുരളി ചലനമറ്റ് വീണതോടെ മെബിന്‍, ഷാപ്പു മാനേജര്‍ക്കും മറ്റൊരു ജീവനക്കാരനുമൊപ്പം മുരളിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...