ക്യൂ നില്‍ക്കുമ്പോള്‍ നടി നടനെ കടിച്ചു ; ‘മാ’ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആർട്ടിസ്റ്റ് അസോസിയേഷനിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നിൽക്കവേ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലായിരുന്നു തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിന്റെ പാനലിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലിൽ നിന്നുമാണ് മത്സരിച്ചത്.

വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോൾ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിഷ്ണു മാഞ്ചു ജയിക്കുകയും മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രകാശ് രാജ് സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയി. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ്, സംഘടനയിൽ പ്രാദേശികവാദം ശക്തമാണെന്നും ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....