മ്യാന്മറിൽ സംഘർഷം രൂക്ഷമാകുന്നു ; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

സിൽച്ചാർ: ​​മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 നും 22 നും ഇടയിലുള്ള ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 1000 അധികം പേരാണ് ചാംഫായിൽ അഭയം പ്രാപിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ലാൽറിഞ്ചന പറഞ്ഞു. ചിൻ സംസ്ഥാനത്ത് നിന്നുള്ള 600-ഓളം മ്യാൻമർ അഭയാർത്ഥികൾ ചാംഫായി ജില്ലയിലെ വൈഖവ്ത്‌ലാംഗ് ഗ്രാമത്തിൽ അഭയം പ്രാപിച്ചതായും അതേ ജില്ലയിലെ ഖുവാങ്‌ഫ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് നിന്ന് 200 പേർ അതിർത്തി കടന്നതായും അദ്ദേഹം പറഞ്ഞു. ചാംഫായി, സിയാഹ, ലോങ്‌ട്‌ലായ്, നാതിയാൽ, സെർച്ചിപ്പ്, സൈത്വാൾ തുടങ്ങി മിസോറാമിലെ ആറ് ജില്ലകളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലായി 36,500-ലധികം മ്യാൻമർ അഭയാർത്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഭയാർഥികളെ പാർപ്പിക്കാൻ ഏഴ് ജില്ലകളിലായി 149 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാന സർക്കാർ നിർമ്മിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...