തൃശൂര്‍ ചേലക്കരയില്‍ സംഘര്‍ഷം ; ഒരാള്‍ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചേലക്കരയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശി പളനിസ്വാമി, മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചേലക്കര പരക്കാടാണ് സംഭവം നടന്നത്.

ചേലക്കര പരക്കാട് മൂന്ന് പേരും താമസിച്ച് വരികയായിരുന്നു. ജോര്‍ജ് കൃഷിത്തോട്ടത്തിലും മറ്റുള്ളവര്‍ ക്വാറിയിലുമാണ് ജോലി ചെയ്യുന്നത്. ജോര്‍ജിന്റെ ബന്ധുവിനെയാണ് സുധാകരന്‍ വിവാഹം കഴിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോര്‍ജ് കത്തിയുമായി ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....