ബിയർ കൊടുക്കാത്തതിന്‍റെ പേരിലെ സംഘർഷം ; മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പറവൂരില്‍ ബിയർ കൊടുക്കാത്തതിന്‍റെ പേരില്‍ ബാറില്‍ വെച്ച് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടി. വടക്കൻ പറവൂർ സ്വദേശികളായ നിക്സൻ, സനൂപ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ പറവൂർ ടൗണിലെ ജയ ബാറിൽ വെച്ചാണ് മൂന്ന് യുവാക്കളെ പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. കുടിച്ച് കൊണ്ടിരുന്ന ബിയർ പ്രതികൾ ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബിയർ നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ മൂവരെയും മർദ്ദിക്കുകയായിരുന്നു. യുവാക്കള്‍ ചെറുത്ത് നിന്നതോടെ പ്രതികൾ കൈവശം കരുതിയ കത്തി ഉപയോഗിച്ച് മൂവരെയും കുത്തി. കുത്തേറ്റവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പറവൂർ – മുനമ്പം പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന് ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണ് നിക്സനും സനൂപുമെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....