കോന്നി നഗരത്തിൽ സംഘർഷങ്ങൾ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തിൽ രാത്രികാലങ്ങളിൽ സംഘർഷങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും കോന്നി കെ എസ് ആർ റ്റി സി ഓപറേറ്റിങ് സ്റ്റേഷൻ പരിസരത്ത് മദ്യപന്മാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാത്തത് ആണ് നഗരത്തിൽ ക്രമസമാധാനം നിലനിൽക്കാത്തത് എന്നാണ് ഉയരുന്ന ആക്ഷേപം. കോന്നിയിൽ പലയിടത്തും ലഹരി മരുന്ന് ഉപയോഗവും വർധിക്കുന്നു എന്നും പറയപ്പെടുന്നു. കോന്നി കെ എസ് ആർ റ്റി സി പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും പതിവാണ്.

കോന്നിയിൽ വിവിധ ഇടങ്ങളിലായി മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷവും കോന്നിയിൽ വർധിക്കുന്നുണ്ട്. കോന്നിയിൽ പല സ്ഥലങ്ങളിലും മോഷണ പരമ്പരകൾ തന്നെ നടന്നിട്ടും യാതൊരു തെളിവും ശേഖരിക്കുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ കഴിഞ്ഞിട്ടില്ല. കോന്നിയിൽ പല സ്ഥലങ്ങളിലും സംഘർഷങ്ങൾ നടക്കുന്നത് നാട്ടുകാർ വിളിച്ചറിയിച്ചാൽ പോലും പോലീസും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളും തിരിഞ്ഞ് നോക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

സ്‌കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ആണ് ഏറെയും നടക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നഗരത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രശ്‌നം പരിഹരിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായില്ല. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയങ്ങൾ പല തവണ ചർച്ചാവിഷയമായിരുന്നു. എന്നാൽ മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അന്വേഷണം നടക്കുന്നുണ്ട് എന്ന മറുപടി മാത്രമാണ് പോലീസ് അധികാരികൾക്ക് നൽകുവാൻ കഴിയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...