കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ് ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആസ്ത്രേലിയ,കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം ‘ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്’ എന്ന് കോൺഗ്രസ് പറഞ്ഞു. ഈ രാജ്യങ്ങൾ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ ഉടൻ തന്നെ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‍റാം രമേശ് എക്സിൽ കുറിച്ചു. 1988 നവംബർ 18 ന് ഇന്ത്യ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്നാൽ കഴിഞ്ഞ 20 മാസമായി ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്” ഇസ്രായേൽ-ഹമാസ് സംഘർഷത്തെ പരാമർശിച്ചുകൊണ്ട് ജയ്‍റാം പറഞ്ഞു.

1988 നവംബറിൽ ഫലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. “ആ സമയത്തും, ഫലസ്തീൻ ജനതയുടെ ധീരമായ പോരാട്ടത്തിലുടനീളം, അന്താരാഷ്ട്ര വേദിയിൽ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടും മാനവികതയുടെയും നീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ഞങ്ങൾ ലോകത്തിന് വഴി കാണിച്ചുകൊടുത്തു” പ്രിയങ്ക എക്സിൽ കുറിച്ചു. ആസ്ത്രേലിയ, കാനഡ, യുകെ എന്നിവ മാത്രമാണ് ഇത് പിന്തുടരുന്നതെന്നും 37 വർഷം വൈകിയെന്നും അവര്‍ പറഞ്ഞു. “ഇതാ, കഴിഞ്ഞ 20 മാസമായി ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങൾ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്‍റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്” പ്രിയങ്ക പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...

മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാറിൽ കനത്ത മഴയെ തുടർന്ന്...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...