കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ : അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും.

ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകിക്കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്റെ  നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് നാളെ തലസ്ഥാനത്ത് പറന്നിറങ്ങുന്നത്. ലൂസിനോ ഫെലേറൊ, ജി. പരമേശ്വര, താരിഖ് അൻവർ , കെ സി വേണുഗോപാൽ എന്നിവരാണ് സംഘത്തിലുള്ളത്.

നാളെ വൈകുന്നേരം നേതൃസംഘം യുഡിഎഫിലെ കക്ഷി നേതാക്കളെ കാണും. ശനിയാഴ്ച രാവിലെ എംപിമാർക്കും എംഎൽഎമാർക്കും ഒപ്പം പ്രഭാത ഭക്ഷണം. തുടർന്ന് കെപിസിസി ഭാരവാഹികളുമായി ചർച്ച നടത്തും. കേരളത്തിൽ തങ്ങുന്ന താരീഖ് അൻവറും കെ.സി വേണുഗോപാലും സാമൂഹ്യ മാധ്യമ കാമ്പയിൻ അടക്കമുള്ള കാര്യങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകും. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടെന്ന് മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ മുന്നൊരുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...