ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശേഷിച്ച ആറ് സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരും കുണ്ടറയില്‍ വിഷ്ണുനാഥും മത്സരിക്കും. നിലമ്പൂരില്‍ വി.വി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് എന്നിവര്‍ സ്ഥാനാര്‍ഥികളാവും.
ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധര്‍മ്മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്ന സാഹചര്യത്തില്‍ അവരെ യുഡിഎഫ് പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു