സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കെ രമ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കെ രമയെന്ന് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തില്‍ കെ കെ രമ ഒരു പ്രതീകമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചെന്നിത്തലയുടെ പ്രതികരണം.

”കെ.കെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അവര്‍. നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാര്‍ട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി ചന്ദ്രശേഖരന്‍ ആര്‍ എം പി എന്ന പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. ഭരണഘടന നല്‍കിയ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഎം എന്ന കൊലയാളി പാര്‍ട്ടി ചെയ്തത്.”- ചെന്നിത്തല എഴുതി.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെ നേരിടാന്‍ തീരുമാനിച്ച്‌ ടി പിയുടെ ഭാര്യ കടന്നുവരുമ്പോള്‍ യുഡിഎഫിന് അവരെ പിന്തുണയ്ക്കാതിരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത് യുഡിഎഫിന്റെ ജനാധിപത്യപരമായ ബാധ്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വടകരയില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നെങ്കിലും താന്‍ മല്‍സരിക്കാനില്ലെന്ന് രമ പറഞ്ഞതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം തൃശങ്കുവിലായി. ഇന്ന് രാവിലെ രമതന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് വിശദീകരണം വന്നതോടെയാണ് ചിത്രം വ്യക്തമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...