സജി ചെറിയാന്‍റെ മന്ത്രി സഭാ പ്രവേശനം ; കോണ്‍ഗ്രസ് കരിദിനാചരണം ബുധനാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തുവാനുള്ള സി.പി.എം തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് നാളെ (2023 ജനുവരി 4 ബുധന്‍) ജില്ലയിലൊട്ടാകെ കരിദിനമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ .സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് 4.30 ന് അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്യുമെന്ന് പ്രൊഫ. സതിഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തി ഭരണഘടനാ ലംഘനം നടത്തുകയും പ്രതിഷേധത്തെതുടര്‍ന്ന് രാജിവെയ്ക്കുകയും ചെയ്ത് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് വീണ്ടും മന്ത്രിയാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനവും ധാര്‍മ്മികതക്ക് നിരക്കാത്ത നടപടിയുമാണെന്നും ഇതിനെതിരായ പ്രതിഷേധത്തില്‍ ജില്ലയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...