പച്ചനെല്ലിക്കയും പച്ച മഞ്ഞളും ഉണ്ടോ ? പ്രമേഹവും കൊളസ്ട്രോളും പമ്പകടക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇതു ദിവസവും കുടിയ്ക്കുന്നത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഏറെ ശക്തിയുള്ളതാക്കുന്ന ഒന്നാണ്. പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി എന്നു വേണം, പറയുവാന്‍.

ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്‍റെ നീരും എടുക്കുക. ഇത് മിക്‌സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവു. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്.

ഏതു കൂടിയ പ്രമേഹവും ഒതുക്കുവാന്‍ പച്ചനെല്ലിക്കാനീരിലെ പച്ചമഞ്ഞള്‍ പ്രയോഗത്തിനു സാധിയ്ക്കും. ഇനി പച്ച മഞ്ഞള്‍ കിട്ടാന്‍ ബുദ്ധിമുട്ടെങ്കില്‍ മഞ്ഞള്‍പ്പൊടിയും ഉപയോഗിയ്ക്കാം. ഇതില്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ളിട്ട് ഇതേ രീതിയില്‍ കുടിയ്ക്കാം. കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഈ പച്ചനെല്ലിക്കാ നീര്-മഞ്ഞള്‍ പ്രയോഗം. ഇത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ പ്രത്യേക മിശ്രിതം. ഹൃദയത്തിലേയ്ക്കുള്ള ധമനികളിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ഇതു പുറന്തള്ളുന്നു. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം സുഗമമായി നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനുള്ള ഒരു വഴി കൂടിയാണിത്. മഞ്ഞള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുവാന്‍ ഏറെ നല്ലതാണ്.

ഇതു നല്ലൊരു വിഷ നാശിനിയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണം ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും ചെറുത്തു നിര്‍ത്താന്‍ ഈ പ്രത്യേക മിശ്രിതം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഈ പ്രത്യേക മിശ്രിതം അടുപ്പിച്ച് 1 മാസം കഴിച്ചാല്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇതു സംരക്ഷണം നല്‍കുന്നു. മുഖത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കാനും ഈ പ്രത്യേക മിശ്രിതം സഹായിക്കുന്നു. ഇത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണെന്നു ചുരുക്കം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം; 61വയസുകാരന് അഞ്ച് വർഷം തടവും പിഴയും

0
കൊച്ചി: പത്ത് വയസുകാരനായ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ...

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...