സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിന്റെ കളക്ട്രേറ്റ് മാർച്ച് നവംബർ 3ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റം, ക്രമസമാധന തകർച്ച, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, സർവകലാശാലകളിലെ അനിശ്ചിതത്വം, പി.പി.ഇ കിറ്റ് അഴിമതി എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിനെതിരായ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ടും കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 നവംബർ 3 വ്യാഴാഴ്ച്ച ജില്ലാ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

പത്തനംതിട്ട അബ്ബാൻ ജംഗ്‌ഷനിൽ നിന്നും രാവിലെ 10- മണിക്ക് ആരംഭിക്കുന്ന മാർച്ച് കളക്ട്രേറ്റിനു മുമ്പിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ്  കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നല്കും.

പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന ശക്തമായ സമര പരിപാടികളുടെ ഭാഗമായി നടത്തുന്ന കളക്ട്രേറ്റ് മാർച്ചിൽ ജില്ലയിലെ 79- മണ്ഡലങ്ങളിൽ നിന്നുള്ള കോൺഗ്രസ്, പോഷക സംഘടനാ ഭാരവാഹികളും  പ്രവർത്തകരും പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. മാർച്ചിൽ പങ്കെടുക്കുവാനുള്ള പ്രവർത്തകർ മൂന്നാം തീയതി രാവിലെ 10- മണിക്ക് മുമ്പായി അബ്ബാൻ ജംഗ്‌ഷനിൽ എത്തിച്ചേരണമെന്ന് സാമുവൽ കിഴക്കുപുറം
അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...