പശ്ചിമ ബംഗാളിൽ കോൺഗ്രസ് – സിപിഎം പാര്‍ട്ടികൾ സഖ്യത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ് , പുരൂലിയ , റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചര്‍ച്ച നടക്കില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ കുറവെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.

അതിനിടെ ബിജെപി വരുൺ ഗാന്ധിയെ വെട്ടാൻ ശ്രമിക്കുകയാണെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ബിജെപി ഇക്കുറി വരുൺ ഗാന്ധിക്ക് സീറ്റ് നൽകില്ലെന്നാണ് കരുതുന്നത്. മനേക ഗാന്ധിയെ സുൽത്താൻ പൂര്‍ സീറ്റിൽ നിലനിര്‍ത്തും. ബിജെപി നേതൃത്വത്തിനും യോഗി ആദിത്യനാഥിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനമാണ് വരുണിന് തിരിച്ചടിയാകരുന്നത്. ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്നേക്കും. സമാജ്‌വാദി പാര്‍ട്ടിയിലെത്തുകയാണെങ്കിൽ വരുൺ ഗാന്ധിയാവും സഖ്യസ്ഥാനാര്‍ത്ഥിയായി അമേഠിയിൽ മത്സരിക്കുക. അമേഠി സീറ്റിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും സ്ഥാനാര്‍ത്ഥിയെ പിൻവലിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...