ഏഷ്യാ കപ്പ് വിജയത്തെ ഓപ്പറേഷൻ സിന്ദൂറിനോട് ഉപമിച്ച പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യാ കപ്പ് വിജയത്തെ ഓപ്പറേഷൻ സിന്ദൂറിനോട് ഉപമിച്ച പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് കോൺ​ഗ്രസ്. ക്രിക്കറ്റ് മാച്ചിനെ യുദ്ധത്തോട് ഉപമിക്കുന്നത് ശരിയല്ലെന്ന് പവൻ ഖേര എക്സിൽ കുറിച്ചു. മോദി ഇന്ത്യൻ ടീമിൽ നിന്നും പഠിക്കണമെന്നും വിജയത്തോടടുക്കുമ്പോൾ നല്ല ക്യാപ്റ്റൻമാർ തേഡ് അംപയറുടെ നിർദേശ പ്രകാരം വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്നും ഖേര വിമർശിച്ചു. കായിക മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ടീമിന്റെ വിജയത്തിന് പിന്നാലെയുള്ള പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ ട്വീറ്റ്.

ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്നായിരുന്നു മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’– പ്രധാനമന്ത്രി പ്രതികരിച്ചു. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ചയായിരുന്നു. ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം കായികമേഖലയ്​ക്ക് പുറമേ പല രാഷ്​ട്രീയ പോരിലേക്കും വഴി വെച്ചിരിയ്​ക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...