നഗരത്തില്‍ പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പുലൈനുകള്‍ നിരന്തരം പൊട്ടുന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ: നഗരത്തില്‍ പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പുലൈനുകള്‍ നിരന്തരം പൊട്ടുന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. 11.5 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിപ്രകാരം കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ അധികാരികള്‍ പറഞ്ഞിരുന്നത് ഒരുതരത്തിലും പൊട്ടാത്ത പൈപ്പുകളാണ് സ്ഥാപിക്കുന്നതെന്നാണ്. എന്നാല്‍ പൈപ്പ് ലൈനുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയ സമയം മുതല്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായി മാറുകയാണ്.

പെപ്പ് പൊട്ടി റോഡുകള്‍ നാശമാകുന്നു. പൊട്ടുന്ന പൈപ്പുകള്‍ നന്നാക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഗുണമേന്മ കുറഞ്ഞ പൈപ്പുകളാണോ ഇട്ടതെന്ന് വിജിലന്‍സ് അന്വേഷിക്കണം. ഇക്കാര്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയണെന്നും പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....