വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തിര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ സ്ഥലത്ത് എത്തിയേക്കും.

ജനങ്ങൾക്ക് ആവശ്യമായ അടിയന്തിര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...