നവകേരളസദസിന് ഫണ്ട് അനുവദിച്ച നടപടി ; കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം നഗരസഭ ഫണ്ട് അനുവദിച്ചതില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. തീരുമാനം പിന്‍വലിക്കണമെന്ന് ഡിസിസി നേതൃത്വം നഗരസഭയോട് ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ക്ക് വീഴ്ച സംഭവിച്ചതാകാമെന്നും ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രതികരിച്ചു. നഗരസഭയുടേത് തീര്‍ത്തും തെറ്റായ കാര്യമാണ്. അത്തരം നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. തീരുമാനത്തിന് പിന്നിലെ കാരണം മനസിലാവുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭയ്ക്ക് ജാഗ്രത കുറവ് സംഭവിച്ചതാണ്. സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് മാമാങ്കത്തിന് ഫണ്ട് അനുവദിക്കുന്നത് കുറ്റകരമായ കാര്യമാണ്. സഹകരണ ബാങ്കില്‍ നിന്ന് ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാര്‍ട്ടി പരിശോധന നടത്തുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രതികരിച്ചു. നവകേരള സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കെയാണ് ശ്രീകണ്ഠപുരം നഗരസഭ 50,000 രൂപ ഫണ്ട് അനുവദിച്ചത്. ഒരു കൗണ്‍സിലര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് നഗരസഭ പ്രതികരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...