കളമശേരി സ്ഫോടനം ; ലിബ്നയുടെ അമ്മ സാലിയുടെ സംസ്കാരം നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി സ്ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്‍റെ(45) സംസ്കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും. 11 മണി വരെ മലയാറ്റൂർ താഴത്തെ പളളി ഹാളിൽ പൊതുദർശനമുണ്ടാകും. തുടര്‍ന്ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്കാരം നടക്കും. കളമശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി ഇന്നലെ രാത്രി 10.20ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കളമശേരി സ്ഫോടനം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങിയ 12വയസുകാരി ലിബ്നയുടെ അമ്മയാണ് സാലി. ലിബ്നക്ക് പിന്നാലെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്. സാലിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇവിടെ നിന്നും നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മലയാറ്റൂരിലേക്ക് കൊണ്ടുപോവുക. സാലിയുടെ മരണത്തോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സാലിയുടെ മക്കളായ രാഹുലും പ്രവീണും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...