കോ​ണ്‍​ഗ്ര​സ്​ അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ഇന്ന് ഔ​പ​ചാ​രി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച ബാ​ല​റ്റ്​ പെ​ട്ടി​ക​ളി​ലു​ള്ള 9500ഓ​ളം വോ​ട്ടു​ക​ള്‍ രാ​വി​ലെ 10ന്​ ​എ​ണ്ണി​ത്തു​ട​ങ്ങും. അ​ത്ഭു​ത​ങ്ങ​ള്‍​ക്ക്​ സാ​ധ്യ​ത​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്കും മെ​ച്ച​പ്പെ​ട്ട മ​ത്സ​രം കാ​ഴ്ച​വെ​ച്ച ശ​ശി ത​രൂ​രിനും ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം അ​റി​യാ​നാ​ണ്​ പൊ​തു​വാ​യ ആ​കാം​ക്ഷ.

ശ​ശി ത​രൂ​ര്‍ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം കോ​ണ്‍​​ഗ്ര​സി​ലെ തി​രു​ത്ത​ലു​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്​​ദ​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ക. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്കു​ കി​ട്ടു​ന്ന വോ​ട്ട്​ നെ​ഹ്റു കു​ടും​ബ​ത്തോ​ട്​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​തൃ​നി​ര​ക്കു​ള്ള വി​ധേ​യ​ത്വ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​വും. 24 വ​ര്‍​ഷ​ത്തി​നു​ശേ​ഷം നെ​ഹ്റു കു​ടും​ബ​ത്തി​നു​ പു​റ​ത്തേ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം കൈ​മാ​റു​ന്ന നി​ര്‍​ണാ​യ​ക സ​ന്ദ​ര്‍​ഭ​ത്തി​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്. വോ​ട്ടെ​ണ്ണ​ലി​ന്​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന്‍ മി​സ്ത്രി അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...