മലപ്പുറം : തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്. നിരത്തിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ കാറാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. കോളേജുകളില്‍ കളില്‍ ഉള്‍പ്പെടെ ആഘോഷ പരിപാടികള്‍ക്ക് വാടകക്ക് നല്‍കിയിരുന്ന കാറാണ് പിടിച്ചെടുത്തത്. കാറിന്‍റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു.
തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി
RECENT NEWS
Advertisment




























