കോട്ടൂര്‍ അഗസ്ത്യവന മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : കോട്ടൂര്‍ അഗസ്ത്യവന മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്തിലെ പട്ടാണിപ്പാറ ആദിവാസി സെറ്റില്‍മെന്റില്‍ ഇന്നലെയാണ് ആദിവാസികള്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ ആനയ്ക്ക് അടുത്ത് കുട്ടിയാനയും നില്‍ക്കുന്നതായി ആദിവാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാത്രി ഏഴോടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേഷ് ബാബു,പേപ്പാറ അസിസ്റ്റന്റ് വാര്‍ഡന്‍ സലിംജോസ്,അഗസ്ത്യവനം ഡെപ്യൂട്ടി വാര്‍ഡന്‍ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വനത്തിലെത്തി രണ്ടര വയസോളം പ്രായമുള്ള കുട്ടിയാനയെ പിടികൂടി. പ്രത്യേക വാഹനത്തില്‍ രാത്രി ഒന്‍പതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനക്കുട്ടിയെ കോട്ടൂര്‍ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഇന്ന് ആദിവാസി ഊരില്‍ സംസ്‌കരിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...