പോലീസുകാര്‍ അപമര്യാദയായി പെരുമാറി : തന്നെയും അനുജന്മാരെയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ; ആരോപണവുമായി അമൃത എന്‍. ജോസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മഞ്ചേരി സബ് ഇന്‍സ്‌പെക്ടറും പോലീസുകാരും തന്നോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയതായി കൂമംകുളം നെട്ടാടിയില്‍ അമൃത എന്‍. ജോസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെ മഞ്ചേരി-നിലമ്പൂര്‍ റൂട്ടിലാണ് സംഭവം. ഒരു യാത്രയ്ക്കിടെ കടയില്‍ ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ പോലീസുകാര്‍ അതിക്രമിച്ചുകയറി കാര്‍ പരിശോധിച്ചു. കാരണം ചോദിച്ചപ്പോള്‍ അസഭ്യംപറഞ്ഞു. ഇത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച അനുജന്‍റെ മൊബൈല്‍ഫോണ്‍ ബലംപ്രയോഗിച്ച് വാങ്ങി.

അല്പസമയം കഴിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം എത്തി. തന്നെയും അനുജന്മാരെയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തന്‍റെ  പത്തുവയസ്സുള്ള മകനെ റോഡില്‍ നിര്‍ത്തിയാണ് തങ്ങളെ കൊണ്ടുപോയതെന്ന് അമൃത ആരോപിച്ചു. പുലര്‍ച്ചെ മൂന്നുമണിവരെ മകനെ കാണാന്‍പോലും അനുവദിച്ചില്ലെന്നും പോലീസുകാര്‍ക്കെതിരേ നടപടിവേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും അമൃതയും സഹോദരങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...