അധ്യക്ഷനായി വരുന്നവര്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരണം : പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധ്യക്ഷനായി വരുന്നവര്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരണം. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ പ്രതികരിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. നേതൃനിരയിലെ പോരായ്മകള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും പി.ജെ കുര്യന്‍ മാധ്യങ്ങളോട് പറഞ്ഞു. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇനിയാരും നേതൃത്വത്തിലേക്ക് വരരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അധ്യക്ഷനായി വരുന്നവര്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി.ജെ കുര്യന്‍ ആവശ്യപ്പെട്ടു.

‘ഇത്രയും വലിയൊരു തോല്‍വി അപ്രതീക്ഷിതമാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാകും എന്ന പ്രചാരണത്തിന്റെ ആവശ്യമില്ല. ജനാധിപത്യത്തില്‍ ജയവും തോല്‍വിയുമുണ്ടാകും. കോണ്‍ഗ്രസ് നാല് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തുണ്ട്. പ്രതിപക്ഷത്തിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അതും ജനാധിപത്യത്തില്‍ അനിവാര്യമാണ്. പ്രതിപക്ഷത്തുള്ളവരാണ് പിന്നീട് ഭരണത്തില്‍ വരുന്നത്. കോണ്‍ഗ്രസിന് ഇനിയും പ്രവര്‍ത്തിച്ച്‌ മുന്നേറാന്‍ കഴിയും’- പിജെ കുര്യന്‍ പറഞ്ഞു.

‘പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ നടപ്പിലാക്കണമെന്ന് പി.ജെ കുര്യന്‍ ആവശ്യപ്പെട്ടു. എല്ലാവരുടേയും സഹകരണം ഉറപ്പുവരുത്തി മുന്നോട്ടുപോകണം. രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്നില്ല. നെഹ്‌റു കുടുംബത്തിനകത്ത് നിന്നായാലും പുറത്തു നിന്നായാലും ശക്തമായ നേതൃത്വം വേണം. സ്ഥിരം അധ്യക്ഷനെ ഉടന്‍ നിയമിക്കണം’- പി ജെ കുര്യന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...