പത്തനംതിട്ട : നവകേരള സദസ്സ് ധൂർത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെ എസ്.യു പ്രവർത്തകർക്കെതിരായ പോലീസ്, സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരെ ലാത്തിച്ചാർജ്, കണ്ണീർ വാതക, ജലപീരങ്കി പ്രയോഗങ്ങൾ നടത്തി കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുവാൻ ശ്രമിച്ച പിണറായി വിജയന്റെ ക്രൂരമായ ഭരണത്തിൽ നിന്നും കേരള ജനതയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമര പരിപാടിയുടെ ഭാഗമായി ജില്ലയിലെ പത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 2023 ഡിസംബർ 27-ബുധനാഴ്ച്ച വൈകിട്ട് 4 -മണിക്ക് ഫാസിസ്‌റ്റ് വിമോചന സദസ്സ് നടത്തുമെന്ന് സി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന വിമോചന സദസ്സ് കോൺഗ്രസ് പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും നൂറുകണക്ക് കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























