പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് യു.ഡി.എഫ് ജില്ലാ തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് കണ്‍വീനറായ സമതിയില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍, അടൂര്‍ പ്രകാശ് എം.പി, അഡ്വ. പഴകുളം മധു, പി.മോഹന്‍രാജ്, സതീഷ് കൊച്ചുപറമ്പില്‍, എ. ഷംസുദ്ദീന്‍ എന്നിവര്‍ അംഗങ്ങളാണ്. ആദ്യ യോഗം ഇന്ന് നടന്നു. ഘടക കക്ഷികളുമായുള്ള ചര്‍ച്ച ആരംഭിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഐക്യ ഖണ്ഡേന തീരുമാനിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക 11-ാം തീയതി ചേരുന്ന സമിതിയുടെ യോഗം പരിശോധിച്ച് അംഗീകാരം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമുള്ളള മണ്ഡലം, ബ്ലോക്ക് തെരഞ്ഞെടുപ്പ് സമിതികളും നിലവില്‍ വന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടേയും പട്ടിക 11 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.