റാന്നി കോളേജ് റോഡിലെ ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി കോളജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ടൗണിൽ നിന്ന്​ വടശ്ശേരിക്കര, പെരുനാട്, അത്തിക്കയം തുടങ്ങിയ സമീപ പഞ്ചായത്തുകളിലേക്കും മോതിരവയൽ, വലിയകുളം, അടിച്ചിപ്പുഴ തുടങ്ങി വിവിധ സ്ഥലങ്ങിലേക്കും ബസ് സർവിസ് അടക്കം പോകുന്ന റോഡിലാണ് ഇത്തരത്തിൽ ഗതാഗതക്കുരുക്ക്.

ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡി​ൻെറ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. ചില ദിവസങ്ങളിൽ രോഗികളുമായി വരുന്ന ആംബുലൻസിന്​ പോലും കടന്നുപോകുവാൻ കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്.

ജണ്ടായിക്കൽ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ എല്ലാ സമയങ്ങളിലും ടോറസ്​ ലോറികൾ വരുന്നതാണ് മറ്റൊരു കാരണം. റോഡി​ൻെറ വശങ്ങളിൽ ചെറുതും വലുതുമായ വാഹനങ്ങൾ പാർക്കു ചെയ്തുകഴിഞ്ഞാൽ ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ കടന്നുപോകാനാകില്ല. ഇരുവശങ്ങളിലും പാർക്കുചെയ്തിരിക്കുന്ന വാഹനത്തി​ൻെറ ഉടമകൾ വന്ന് മാറ്റുന്നതുവരെ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. പോലീസിൻ്റെയും മറ്റ് അധികൃതരുടെയും മുൻപിൽ സംഭവം അറിയിച്ചെങ്കിലും ഇതിനെതിരെ ഫലവത്തായ നടപടികൾ ഒന്നും കൈ കൊണ്ടിട്ടില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...