റാന്നി ഇട്ടിയപ്പാറ ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി:റാന്നി ഇട്ടിയപ്പാറ ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച  വലിയപറമ്പുപടിയിൽ പൊട്ടിയതാണ് അവസാനത്തെ സംഭവം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽപ്പെട്ട പ്ലാച്ചേരി-കോന്നി റീച്ചാണ് റാന്നി ടൗണിൽ കടന്നുപോകുന്നത്. ഈ റോഡിൽ ചെത്തോങ്കര മുതൽ ഉതിമൂട് വരെ ഭാഗത്ത് ഏതെങ്കിലും ഒരുസമയത്ത് നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കും.

ഇട്ടിയപ്പാറയിൽനിന്നും ചെത്തോങ്കര വരെ മിക്ക ദിവസങ്ങളിലും വെള്ളക്കെട്ട് കാണാം. റോഡിലെ വെള്ളം കാരണം കാൽനടക്കാരാണ് പെട്ടുപോകുന്നത്. പൈപ്പുപൊട്ടിയ വെള്ളമിെല്ലങ്കിൽ മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളമായിരിക്കും കെട്ടിക്കിടക്കുന്നത്.

സംസ്ഥാന പാതയുടെ നിർമാണം നടക്കുന്നതിനാൽ ഓടയുടെ നിർമാണം കഴിഞ്ഞ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി ഏഴുകോടിയുടെ എസ്റ്റിമേറ്റ് റോഡ് പണിയുന്ന കമ്പനിക്ക് നൽകിയിട്ടുണ്ട്. റോഡിലെ ഓടയുടെ നിർമാണം ഉതിമൂട്ടിൽ തുടങ്ങിയിട്ടുണ്ട്. പുതിയതും കാലപ്പഴക്കും ചെന്നതുമായ പൈപ്പുകളും പൊട്ടുകയാണ്. ഇവ പുനഃസ്ഥാപിക്കണമെങ്കിൽ സമയമെടുക്കും. ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ വാട്ടർ അതോറിറ്റി ഓഫിസ് അടച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...