ക​ർ​ണാ​ട​ക​യി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ജൂ​​ൺ 11 മു​​ത​​ൽ സ്ത്രീ​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ബ​​സു​​ക​​ളി​​ൽ സൗ​​ജ​​ന്യ യാ​​ത്ര. ഇ​​ത​​ട​​ക്കം കോ​​ൺ​​ഗ്ര​​സ് ന​​ൽ​​കി​​യ അ​​ഞ്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​​ങ്ങ​​ളും ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ത​​ന്നെ ന​​ട​​പ്പാ​​ക്കും. എ.​​സി, നോ​​ൺ എ.​​സി സ്ലീ​​പ്പ​​ർ, ല​​ക്ഷ്വ​​റി ബ​​സു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ ബ​​സു​​ക​​ളി​​ലാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്താ​​നാ​​വു​​ക. ബ​​സു​​ക​​ളി​​ൽ 50 ശ​​ത​​മാ​​നം സീ​​റ്റ് പു​​രു​​ഷ​​ന്മാ​​ർ​​ക്കും ബാ​​ക്കി സ്ത്രീ​​ക​​ൾ​​ക്കു​​മാ​​യി സം​​വ​​ര​​ണം ചെ​​യ്യും.

സൗ​​ജ​​ന്യ യാ​​ത്ര​​ക്കാ​​യി വ​​നി​​ത​​ക​​ൾ​​ക്ക് പ്ര​​ത്യേ​​ക ബ​​സ് പാ​​സു​​ക​​ൾ അ​​നു​​വ​​ദി​​ക്കും. എ​​ല്ലാ വീ​​ടു​​ക​​ൾ​​ക്കും 200 യൂ​​നി​​റ്റ് സൗ​​ജ​​ന്യ വൈ​​ദ്യു​​തി (ഗൃ​​ഹ​​ജ്യോ​​തി പ​​ദ്ധ​​തി), കു​​ടും​​ബ​​നാ​​ഥ​​ക​​ളാ​​യ സ്ത്രീ​​ക​​ൾ​​ക്ക് മാ​​സം 2000 രൂ​​പ (ഗൃ​​ഹ​​ല​​ക്ഷ്മി), ബി.​​പി.​​എ​​ൽ കു​​ടും​​ബ​​ത്തി​​ലെ എ​​ല്ലാ അം​​ഗ​​ങ്ങ​​ൾ​​ക്കും 10 കി​​ലോ അ​​രി (അ​​ന്ന​​ഭാ​​ഗ്യ), തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യ ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് 3,000 രൂ​​പ, ഡി​​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് മാ​​സം 1500 രൂ​​പ (യു​​വ​​നി​​ധി), സ​​ർ​​ക്കാ​​ർ ബ​​സു​​ക​​ളി​​ൽ സ്ത്രീ​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ യാ​​ത്ര (ശ​​ക്തി) എ​​ന്നീ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​നം.

‘ഗൃ​​ഹ​​ജ്യോ​​തി’, ‘അ​​ന്ന​​ഭാ​​ഗ്യ’ പ​ദ്ധ​തി​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ് ന​ട​പ്പാ​ക്കു​ക. ‘ഗൃ​​ഹ​​ല​​ക്ഷ്മി’ പ​​ദ്ധ​​തി വ​​ഴി ആ​​ഗ​​സ്റ്റ് 15 മു​​ത​​ൽ സ​​ഹാ​​യ​​ധ​​നം അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് ന​​ൽ​​കി​​ത്തു​​ട​​ങ്ങും. ഇ​​തി​​നാ​​യി ജൂ​​ൺ 15 മു​​ത​​ൽ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. ബി.​​പി.​​എ​​ൽ, എ.​​പി.​​എ​​ൽ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ല്ലാ വ​​നി​​ത​​ക​​ൾ​​ക്കും ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​കും. മ​​റ്റ് സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്കും ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കും

‘യു​​വ​​നി​​ധി’ പ​​ദ്ധ​​തി​​യി​​ൽ, 2022-2023 വ​​ർ​​ഷം ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കാ​​ണ് മാ​​സം 3000 രൂ​​പ വീ​​തം തൊ​​ഴി​​ൽ​​ര​​ഹി​​ത വേ​​ത​​നം ന​​ൽ​​കു​​ക. ഡി​​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് 1500 രൂ​​പ​​യും ന​​ൽ​​കും. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് 24 മാ​​സ​​ങ്ങ​​ളാ​​ണ് 18നും 25​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ക. ഇ​​തി​​നി​​ട​​യി​​ൽ തൊ​​ഴി​​ൽ നേ​​ടി​യാ​ൽ സ​​ഹാ​​യം നി​​ർ​​ത്തും. അ​​ഞ്ച് പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പാ​​ക്കാ​​ൻ വ​​ർ​​ഷം 50,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ ചെ​​ല​​​വു വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...