കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകുന്നത് തടയിടാന്‍ ഗ്രൂപ്പ് നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നും ലഭിച്ച അടി കെപിസിസി പ്രസിഡന്റ് പദത്തിന്റ കാര്യത്തില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് കേരളത്തിലെ ഗ്രൂപ്പുകള്‍. വിഡി സതീശനെ പ്രതിപക്ഷ നേതാവും കെ.സുധാകരനെ കെപിസിസി പ്രസിഡന്റും ആക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ തലമുറമാറ്റം ആവശ്യപ്പെടുന്നവരുടെ പ്രധാന ആവശ്യം. ഇതില്‍ പകുതി വിജയിച്ചു. അതുകൊണ്ട് തന്നെ ഇവരുടെ അടുത്ത ആവശ്യമായ സുധാകരന്‍ കെപിസിസി പ്രസിഡന്റാവുക എന്ന ആവശ്യവും സാധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഗ്രൂപ്പുകളുടെ നീക്കങ്ങള്‍.

കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ കൂടി ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് അവഗണിച്ചാല്‍ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും അതിന്റെ ഗുണഭോക്താക്കളെയും ഇത് കുറച്ചൊന്നുമല്ല ബാധിക്കുക. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ നിലനില്‍പ്പ് തന്നെ അപ്രസക്തമാവും. അതു കൊണ്ട് തന്നെ സുധാകരനെതിരെ ശക്തമായ നീക്കമാണ് ഇവര്‍ നടത്തുന്നത്.

കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന്‍ എങ്ങനെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വളര്‍ത്തും എന്നാണ് ഇവരുടെ ആദ്യ ചോദ്യം. ചില വിഷയങ്ങളില്‍ കെ.സുധാകരന്റേത് തീവ്രനിലപാടുകളാണെന്നും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുധാകരന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴിലിന്റെ പേര് പറഞ്ഞ് വിമര്‍ശിച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നും ഇവര്‍ പറയുന്നു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗം ബിജെപിയില്‍ പോകുമെന്ന സുധാകകരന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്‌തെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

ഇക്കാര്യങ്ങള്‍ എഐസിസി നേതാക്കളിലെത്തിച്ച് സുധാകരന്റെ സാധ്യത ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ മുടക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം. എന്നാല്‍ ധീരമായ നിലപാടുകള്‍ എടുക്കുന്ന സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ അത് ഈ അവസരത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കെവി തോമസ്, കൊടിക്കുന്നില്‍ സുരേഷ് , കെ.മുളീധരന്‍, കെ സി ജോസഫ് എന്നിവരും കെപിസിസി പ്രസിഡന്റ് പദത്തില്‍ നോട്ടമുള്ളവരാണ്. പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ട് പോയ സ്ഥിതിക്ക് ഇനി കെപിസിസി പ്രസിഡന്റ് സ്ഥാനവും ഒപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും പങ്കിട്ടെടുക്കാനാണ് ഗ്രൂപ്പുകളുടെ പദ്ധതി. പാര്‍ട്ടി പുനസംഘടനയെക്കുറിച്ച് പഠിക്കാന്‍ അശോക് ചവാന്റെ നേതൃത്വത്തിലുള്ള സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കെയാണ് ഇവിടെ ഗ്രൂപ്പുകളുടെ നീക്കങ്ങള്‍ സജീവമാകുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...