പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി എ​ന്‍​എ​സ്‌എ​സ്

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശേ​രി : പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി എ​ന്‍​എ​സ്‌എ​സ് രംഗ​ത്ത്. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​ നേതാവ്, സ്ഥാ​നം ഉ​റ​പ്പാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ നി​ല​വാ​രം കു​റ​ഞ്ഞ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ക്കു​ക​യാ​ണെ​ന്നു പ്ര​സ്താ​വ​ന കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്റെ പാ​ര​മ്പര്യം അ​താ​ണോ​യെ​ന്നു നേ​തൃ​ത്വം വി​ല​യി​രു​ത്ത​ണം. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ആഭ്യന്തര പ്ര​ശ്ന​ങ്ങ​ളി​ല്‍ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ള്‍ ഇ​ട​പെ​ടാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍ അ​വ​രു​ടെ പ്രവര്‍ത്തനം വി​ല​യി​രു​ത്താ​നും അ​ഭി​പ്രാ​യം പ​റ​യാ​നു​മു​ള്ള അ​വ​കാ​ശം വ്യ​ക്തി​ക​ള്‍​ക്കു​ള്ള​തു​പോ​ലെ മ​ത-​സാമുദാ​യി​ക സം​ഘ​ട​ന​ക​ള്‍​ക്കും ഉ​ണ്ടെ​ന്നു മ​ന​സി​ലാ​ക്ക​ണം.

പാ​ര്‍​ട്ടി​യു​ടെ ന​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കേ​ണ്ട​തു കെ​പി​സി​സി​യാ​ണ്, പ്ര​തി​പ​ക്ഷ​നേ​താ​വ​ല്ല. മ​ത-​സാ​മു​ദാ​യി​ക​ സം​ഘ​ട​ന​ക​ളോ​ടും അ​തി​ന്റെ  നേ​താ​ക്ക​ളോ​ടു​മു​ള്ള പു​തി​യ പ്ര​തി​പ​ക്ഷ ​നേ​താ​വി​ന്റെ  ഇപ്പോഴത്തെ സ​മീ​പ​നം സം​ബ​ന്ധി​ച്ചും ശ​ബ​രി​മ​ല വി​ശ്വാ​സ​സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ചും കെ​പി​സി​സി നിലപാ​ട് വ്യ​ക്ത​മാ​ക്ക​ണം.

ആ​വ​ശ്യം വ​രു​മ്പോള്‍ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ സ​മീ​പി​ക്കു​ക​യും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യും അതിനു​ശേ​ഷം ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്ന സ്വ​ഭാ​വം ആ​ര്‍​ക്കും യോ​ജി​ച്ച​ത​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ ബ​ഹു​ഭൂ​രി​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി​ക​ളും എ​ന്‍​എ​സ്‌എ​സി​ല്‍ വ​ന്നു സ​ഹാ​യം തേ​ടി. തെരഞ്ഞെടുപ്പു ദി​ന​ത്തി​ല്‍ ഉ​ണ്ടാ​യ എ​ന്‍​എ​സ്‌എ​സ്‌​സി​ന്റെ  അ​ഭി​പ്രാ​യ പ്ര​ക​ട​നം വി​വാ​ദ​മാ​ക്കി​യെ​ങ്കി​ലും യഥാ​ര്‍​ഥ​ത്തി​ല്‍ അ​ത് ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കോ മു​ന്ന​ണി​ക്കോ എ​തി​ര​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ എ​ന്‍​എ​സ്‌എ​സ് ആസ്ഥാനത്ത് എ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച​താ​ണ്. അ​തി​നു ശേ​ഷം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തെ​യും ക​ര​യോ​ഗ ​നേ​തൃ​ത്വ​ങ്ങ​ളെ​യും നേ​രി​ട്ടു​ക​ണ്ട് അ​വ​രോ​ടും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു. എ​ന്നി​ട്ടാ​ണ് പു​തി​യ സ്ഥാ​ന​ല​ബ്ധി​യി​ല്‍ മ​തി​മ​റ​ന്ന് ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സുകുമാ​ര​ന്‍ നാ​യ​ര്‍ ആ​രോ​പി​ച്ചു. സര്‍ക്കാര്‍ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക ​ത​ന്നെ ചെ​യ്യും, തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ യ​ഥാ​വി​ധി അ​വ​രെ അ​റി​യി​ക്കും – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...