പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകിയത്. എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികളാണ് ഇവർക്ക് നൽകിയത്.

യുവാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ഭാരവാഹിത്വം നൽകുന്നതെന്നാണ് കോൺ​ഗ്രസിന്റെ വിശദീകരണം. നേരത്തെ ഡീൻ കുര്യാക്കോസിന്റെ കാലത്ത് സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചവർക്ക് പിന്നീട് പ​ദവികളൊന്നും ലഭിച്ചിരുന്നില്ല. ഷാഫിയുടെ കാലത്തും സമാനമായ അവസ്ഥയുണ്ടായി. അവരെയാണ് ഇപ്പോൾ ബ്ലോക്ക്, ഡിസിസി കമ്മിറ്റികളിൽ നിയമനം നൽകിയത്. കോൺ​ഗ്രസിന്റെ പുനഃസംഘടനയുടെ മുന്നോടിയായും ഈ നീക്കത്തെ കാണുന്നുണ്ട്. ഡിസിസി, കെപിസിസി പുനഃസംഘടന അധികം വൈകാതെ പൂർത്തിയാക്കുമെന്നാണ് നേതൃത്വം പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...