രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി. രാഹുലിനെതിരെ അക്രമം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ബിജെപി ഭയപ്പെടാൻ തുടങ്ങിയെന്ന് ശിവസേന മറുപടി നൽകി. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കി ബി.ജെ.പി ഔദ്യോഗിക എക്സ് ഹാൻഡിലൂടെ പോസ്റ്റർ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പെരും നുണയനെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിനെ രാവണനാക്കിയുള്ള ബിജെപി ആക്രമണം. രാഷ്ട്രീയവും സംവാദവും ഏതു തരം അധഃപതനത്തിലേക്കാണ് ബിജെപി കൊണ്ടുപോകുന്നതിന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും പ്രധാനമന്ത്രി മറന്നോയെന്നും ഇത്തരം പ്രതികരണങ്ങളോട് യോജിക്കുന്നുണ്ടോ എന്നാണ് പ്രിയങ്കയുടെ ചോദ്യം. ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച കോൺഗ്രസ് ഡൽഹി ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു. വിവിധ പിസിസികളും മാർച്ചുമായി രംഗത്തെത്തി. രാഹുൽഗാന്ധിക്കെതിരായ ബിജെപി പോസ്റ്ററിൽ കോൺഗ്രസിൽ കൂടാതെ ഇന്ത്യ പാർട്ടികളും പ്രതിരോധവുമായി രംഗത്തുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു

0
പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം ; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പോലീസ് ഉള്‍പ്പെടെയുള്ളവര്‍...

കറന്റ് പോയോ , ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ ; മെസേജ് അയച്ചാല്‍...

0
തിരുവനന്തപുരം: കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ്...

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി

0
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം...