കോൺഗ്രസ് ഏറ്റവും വലിയ അഴിമതിപ്പാർട്ടി ; വിമർശനവുമായി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കോൺഗ്രസിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ അഴിമതിപ്പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കുന്നില്ല. രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനും കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വികസനത്തെ പറ്റി ചിന്തിക്കാനും കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് നരേന്ദ്രമോദി ആരോപിച്ചു. പ്രതിപക്ഷം മോദി വിരോധ സംഘമാണ്. പ്രതിപക്ഷത്തിന് മോദിക്കെതിരെ പ്രവർത്തിക്കുക എന്ന ഒരൊറ്റ അജണ്ടയെ ഉള്ളൂ. മോദിയെ മോശമാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് കോൺഗ്രസിന് എന്നും അദ്ദേഹം പറഞ്ഞു.

മോദിയെ മോശക്കാരൻ ആക്കാൻ രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുന്നു. മോദി രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യുന്നതുകൊണ്ടാണ് കോൺഗ്രസിന് ശത്രുത. കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....