സഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ നൽകും ; തായ്‌ലൻഡ്

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : അപകടത്തിൽപ്പെടുന്ന സന്ദർശകർക്ക് 14,000 ഡോളർ ( 11,62,700 രൂപ) വരെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി മുന്നോട്ടുവച്ച് തായ്‌ലൻഡ് സർക്കാർ. കൊവിഡിന് ശേഷം രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താനാണ് പദ്ധതി. ടൂറിസ്റ്റുകൾക്ക് മരണം സംഭവിച്ചാൽ പദ്ധതിക്ക് കീഴിൽ 28,000 ഡോളർ ( 23,25,260 രൂപ ) വരെ നഷ്ടപരിഹാരവും നൽകും.ഓഗസ്റ്റ് 31 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടത്തുന്നതെന്ന് ടൂറിസം മന്ത്രി സുധാവൻ വാംഗ്സുഫകിജോസോൾ പറഞ്ഞു. അതേ സമയം, ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ, നിയമ വിരുദ്ധമോ അപകടകരമോ ആയ പെരുമാറ്റം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പദ്ധതിയുടെ സഹായം ലഭിക്കില്ല.തായ്‌ലൻഡ് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി ടൂറിസ്റ്റുകൾക്ക് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 2.8 കോടി അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് തായ്‌ലൻഡിലെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...