കോഴിക്കോട്: വടകരയിലെ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സംഘത്തിന്റെ മുന്‍ പ്രസിഡന്റ് ടി.വി സുധീര്‍ കുമാറാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന്റെതാണ് നടപടി.വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലാണ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്. തിരുവള്ളൂര്‍ സ്വദേശിയായ ഇബ്രാഹിംകുട്ടി സുധീറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറും ഓഡിറ്റ് ജോയിന്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയില്‍ കണ്ടെത്തിയത്. പണം തിരികെ നല്‍കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും സൊസൈറ്റി പണം നല്‍കാന്‍ തയ്യാറായിരുന്നില്ല. നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഇബ്രാഹിംകുട്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇബ്രാഹിംകുട്ടിയുടെ മരണത്തെ തുടര്‍ന്ന് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























