കെ.ജി.വി.ഒ.എ ലോക ജന്തുജന്യ രോഗ ദിനത്തില്‍ കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കെ.ജി.വി.ഒ.എ പത്തനംതിട്ട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനത്തോടനുബന്ധിച്ച് കോന്നി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി എബ്രഹാം പരിപാടി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡോ. റൂൺ മറിയം മത്തായി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.കാർത്തിക്.എ സ്വാഗതം ആശംസിച്ചു. പരിപാടിയിലെ വിശിഷ്ടാതിഥിയായ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ദീപു ഫിലിപ്പ് മാത്യു കുട്ടികളുമായി സംവദിക്കുകയും പരിപാടികൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.

ഡോ.സൂസൻ പി.ഐസക്, ഡോ.ഷീന ഗ്രേസ്, ഡോ.ചിത്ര ആർ., ഡോ.വിഷ്ണു ടി., ഡോ.സൂരജ് ടി.ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.ചിഞ്ചു ചിത്രകുമാർ ജന്തുജന്യ രോഗങ്ങളെ കുറിച്ച് കുട്ടികൾക്കായി ക്ലാസ് നയിച്ചു. ബോധവൽക്കരണ ക്ലാസിനോടൊപ്പം വിദ്യാർത്ഥികൾക്കായി പെയിന്‍റിഗ്, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. കോന്നി ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.ജെയ്സ് മോൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകുകയും വിജയികളെ ആദരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...