Friday, July 4, 2025 4:15 am

പെഗസസ്​ മുഖേന ​രാജ്യത്ത്​ ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്ന്​ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്​താവന നടത്തണം : ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്രായേല്‍ ചാര സോഫ്​റ്റ്​വെയറായ ​’പെഗസസ്​ ‘ മുഖേന ​ രാജ്യത്ത്​ ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്ന്​ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്​താവന നടത്തണമെന്നാവശ്യപ്പെട്ട് ​ കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ചിദംബരം. സംഭവത്തില്‍ സംയുക്ത പാര്‍ല​മെന്‍ററി സമിതി (ജെ.പി.സി) അന്വേഷണത്തിന്​ ഉത്തരവിടുകയോ സുപ്രീംകോടതി സിറ്റിങ്​ ജഡ്ജിയെ കൊണ്ട്​ അന്വേഷിപ്പിക്കുകയോ വേണമെന്നും ​ചിദംബരം നിര്‍ദേശിച്ചു.

ഈ ചാരവൃത്തി വഴി 2019 ​ലെ പൊതുതെരഞ്ഞെടുപ്പ്​ ഫലം അട്ടിമറിച്ചോ എന്ന്​ ഉറപ്പിച്ചു​ പറയാന്‍ തനിക്ക്​ കഴിയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക്  നല്‍കിയ അഭിമുഖത്തില്‍ ചിദംബരം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്​ ബി.ജെ.പിക്ക്​ വിജയം നേടാന്‍ സഹായകമായിട്ടുണ്ടാകാം. ജെ.പി.സിയാണ്​,​ ഐ.ടിക്കുള്ള പാര്‍ലമെന്‍ററി സ്​ഥിരസമിതിയുടെ അന്വേഷണത്തേക്കാള്‍ ഫലപ്രദമാകുക.

അതെ സമയം ജെ.പി.സിക്കാണ്​​ പാര്‍ലമെന്‍ററി അധികാരങ്ങള്‍ കൂടുതലുള്ളതെന്നും വിഷയം ​ഐ.ടിക്കുള്ള പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്നും ജെ.പി.സി ആവശ്യമില്ലെന്നുമുള്ള ശശി തരൂരിന്റെ നിലപാടിനോട്​ ചിദംബരം എതിര്‍പ്പ് രേഖപ്പെടുത്തി.

ബി.ജെ.പിക്ക്​ ഭൂരിപക്ഷമുള്ള പ്രസ്​തുത പാര്‍ലമെന്‍ററി സമിതി സമഗ്രമായ അ​ന്വേഷണത്തിന്​ അനുവദിക്കുമോ എന്ന കാര്യത്തില്‍ തനിക്ക്​ സംശയമുണ്ടെന്നും എന്നാല്‍ പാര്‍ലമെന്‍ററി സമിതിക്ക്​ അന്വേഷിക്കാന്‍ അധികാരമില്ലെന്ന്​ താന്‍ പറയുന്നില്ലെന്നും നടത്തുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...