കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുന്ന മറ്റ് പാർട്ടികൾ കൂടി അത് മാതൃകയാക്കണമെന്ന് സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുന്ന മറ്റ് പാർട്ടികൾ കൂടി അത് മാതൃകയാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ 9 മാസമായി ബിജെപി തനിക്കെതിരായ ചാറ്റുകൾ പുറത്തുവിടുമെന്ന് പറയുന്നു. തേങ്ങ ഉടക്ക് സ്വാമി എന്നേ പറയാനുള്ളൂ. എനിക്ക് ഉടക്കാൻ പന്തീരായിരം തേങ്ങകൾ കയ്യിലുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി നേതാവ് സി കൃഷ്ണകുമാറിൻ്റെ വിമർശനങ്ങൾക്കാണ് സന്ദീപ് വാര്യറുടെ മറുപടി. എറണാകുളം വടക്കൻ പറവൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ പോലെ നടപടിയെടുക്കാൻ തുടങ്ങിയാൽ സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും ഇരിക്കാൻ ഒരാൾ പോലുമുണ്ടാകില്ല.

48 മണിക്കൂറിനുള്ളിൽ ആക്ഷേപം ഉന്നയിച്ച മാന്യന്മാരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴും. കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതേ ഭാഷയിൽ തിരിച്ചും സംസാരിക്കും. കോൺഗ്രസിനെ സിപിഎമ്മും ബിജെപിയും ധാർമികത ഉപദേശിക്കണ്ട. സമാനമായ കേസിൽ മറ്റൊരു യുവജന സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിക്കാണ് യുവമോർച്ചയിൽ അടുത്തിടെ ഭാരവാഹിത്വം കൊടുത്തത്. സി കൃഷ്ണകുമാറിനോട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നേ പറയാനുള്ളൂ. കാര്യങ്ങൾ എല്ലാം പുറത്തുവരും. കൃഷ്ണകുമാറും സഹപ്രവവർത്തകരും വലിയ പരിഭ്രാന്തിയിലാണ്. സജി ചെറിയാൻ സ്വന്തം പാർട്ടിയിലെ ഇതിലും ഗുരുതരമായ വിഷയങ്ങൾ വന്നപ്പോൾ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...