Monday, September 9, 2024 2:50 pm

കസ്റ്റഡിയിലെടുത്ത കെ എസ് യു പ്രവർത്തകരെ സ്റ്റേഷനിൽ നിന്ന് വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

കാലടി: കാലടി പോലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പോലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 2 വിദ്യാർത്ഥികളെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിലായിരുന്നു പ്രതിഷേധം ഉയർന്നത്. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധത്തിനിടെ റോജി ജോൺ എംഎൽഎ ലോക്കപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റില്ലന്നാണ് റോജി എം ജോൺ എംഎൽഎയുടെ വാദം. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. തന്റെ പ്രവർത്തി മറ്റുള്ളവർ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു. ലാേക്കപ്പിലിട്ട വിദ്യാർത്ഥികളെ റോജി എം.ജോൺ പുറത്തിറക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഡോക്ടര്‍മാര്‍ നാളെ വൈകീട്ട് 5 മണിക്കകം ഡ്യൂട്ടിക്കു ഹാജരാകണം ; അന്ത്യശാസനവുമായി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള...

ഏറെ പുതുമകള്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി

0
ദില്ലി : ഏറെ പുതുമകള്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി....

ചെങ്ങന്നൂർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി

0
ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025...

വിവോ ടി3 അൾട്രാ ; സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും

0
ടി3 പ്രോയ്ക്ക് ശേഷം തങ്ങളുടെ പുതിയ മോഡൽ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്...