കൊല്ലം : കോണ്‍ഗ്രസിന് കീറാമുട്ടിയായി പുനലൂർ ചടയമംഗലം സീറ്റുകൾ. പുനലൂര്‍ സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. പുനലൂർ ലീഗിന് നൽകിയാൽ ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ഭീഷണി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളാണ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായി പരാജയപ്പെട്ട പുനലൂരിന് പകരം ചടയമംഗലം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്. ചടയമംഗലം സീറ്റിനായും പിടിവലി നടക്കുന്നത്. ചടയമംഗലത്ത് ആർ ചന്ദ്രശേഖരന് പകരം എം എം നസീറിന്‍റെ പേരുമായി ഒരു വിഭാഗം രംഗത്തുണ്ട്. മുസ്ലീം വിഭാഗത്തിൽ നിന്ന് ജില്ലയിൽ കോൺഗ്രസിൽ ഒരാളെങ്കിലും വേണമെന്നാണ് ആവശ്യം. ചടയമംഗലം ലീഗിന് വിട്ടുകൊടുക്കരുതെന്നും പ്രാദേശിക കോൺഗ്രസ് ആവശ്യപ്പെടുന്നു. അതിനിടെ ചടമയമംഗലത്തെ തർക്കത്തിൽ പരിഹാസവുമായി ഇടതു സമൂഹമാധ്യമ പേജുകളിൽ പോസ്റ്റർ പ്രചരണം ആരംഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























