കോൺഗ്രസ് മതേതര ഇന്ത്യയുടെ ചാലക ശക്തി ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതേതര ഇൻഡ്യയുടെ  ജനാധിപത്യ സംവിധാനത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റി മുപ്പത്തി എഴാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ഈസ്റ്റ്  മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജന്മദിന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനായി ആയിരങ്ങളെ ബലിദ  നല്കുകയും ആധുനിക ഇൻഡ്യയെ ത്യാഗ പൂർണമായ പ്രവർത്തനത്തിലൂടെ പടുത്തുയർത്തുകയും ചെയ്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയസ്ഥാനമാണ്‌ കോൺഗ്രസ്‌. രാജ്യത്തിന്റെ ബഹു സ്വരതയും മത സൗഹാർദ്ദവും നിലനിർത്തുവാൻ കോൺഗ്രസ് പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജി..ആർ ബാലചന്ദ്രൻ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പി.കെ ഇക്ബാൽ, അഫ്സൽ ആനപ്പാറ, ബിജു പനക്കൽ, അംബികാ വേണു, മനോജ് മങ്ങാട്ട്, പോൾ പർത്തലപ്പാടിയിൽ, തുളസി ഭായ്, ഇന്ദിരാ പ്രേം, സുനിതാ രാമചന്ദ്രൻ, അഭിജിത് സോമൻ, ബാഷിത് താക്കറെ, നിതീഷ് ബാലചന്ദ്രൻ , ദാസ് കൈനിക്കര എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് പദയാത്ര നടത്തി

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റി മുപ്പത്തി ഏഴാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന സന്ദേശ പദയാത്ര നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ  റോബിൻ പീറ്റർ, സജി കൊട്ടക്കാട്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീനാ സോമൻ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ആർ.രാജശേഖരൻ നായർ, ഭാരവാഹികളായ ആർ.രാജശേഖരൻ നായർ, സാംകുട്ടി പുളിക്കത്തറയിൽ , ഷിബു ഞക്കും നിലം, വിമൽ , സുഭാഷ് നടുവിലേതിൽ, ആൻസി ബാബു, ലിസി ജോൺസൺ, പദ്മ ബാലൻ, രാജേഷ് കൈപ്പട്ടൂർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...