സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്. സമൂഹമാധ്യമമായ എക്സിലാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ വെബ് സൈറ്റിലെ രേഖകൾ പങ്കുവെച്ച് ആരോപണം ഉന്നയിച്ചത്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാമോയെന്ന ചോദ്യം ഉയർത്തിയാണ് കോൺഗ്രസിൻ്റെ നീക്കം. കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എൻറർപ്രൈസസിന് ലഭിച്ചത്. അദാനി റോഡ് നിർമ്മിക്കാതെ ഇത് 971 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി.

ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമാണച്ചെലവ്. എന്നാൽ വാഗഡ് ഇൻഫ്രാപ്രോജക്റ്റ് ഒരു കിലോമീറ്റർ റോ‍ഡ് നിർമിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്നാണ് കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ.അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിലെ മൂന്നംഗ സംഘത്തിൻറെ റിപ്പോർട്ട് ഇന്ന് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലല്ല ദേശീയപാതയുടെ നിർമാണമെന്നും ഇതാണ് അപകട കാരണമായതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. സ്ഥലത്ത് മേൽപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...